വൈക്കം : എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) ടി.വി.പുരം നോർത്ത് മേഖലാ കൺവെൻഷൻ സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപാ ബിജു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ലീനമ്മ ഉദയകുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി എസ്.ബിജു, ടി.കെ.മധു, തങ്കമ്മ തങ്കേശൻ, കെ.എസ്.സനീഷ്, ലിബിൻ, പി.ഡി.സുരേഷ്‌കുമാർ, സിന്ധു സജീവ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.വി.നടരാജൻ (പ്രസിഡന്റ്), ദീപാ ബിജു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.