പാലാ: അന്തരിച്ച മോഹനൻ തച്ചേട്ടിന്റെ ഓർമ്മകളിൽ ഒത്തുകൂടി സുഹൃത്തുക്കളും സഹപ്രവർത്തകരും. അനുസ്മരണ സമ്മേളനം ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. മോഹനൻ തച്ചേട്ടിന്റെ സുഹൃത്തും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ ഷോജി ഗോപി അദ്ധ്യക്ഷത വഹിച്ചു. സാബു എബ്രഹാം, പി.ജി. അനിൽകുമാർ, ഷാർളി മാത്യു, പ്രൊഫ.സതീഷ് ചൊള്ളാനി, രാജൻ കൊല്ലംപറമ്പിൽ, രാജീവ് കൊച്ചുപറമ്പിൽ, സജീവ് എളമ്പ്രക്കോടം, ജോസ് ഇടേട്ട്, വി.സി. പ്രിൻസ്, മനോജ് പല്ലാട്ട്, ബിന്ദു മനത്താനത്ത്, ദിനീഷ് അന്തീനാട്, സി.സി. മൈക്കിൾ, പ്രേംജിത്ത് ഏർത്തയിൽ, രാജു കൊക്കപ്പുഴ, അഡ്വ. എ.എസ്. തോമസ് അവുസേപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അനുസ്മരണ കൂട്ടായ്മയിൽ കെ.സി. ജോസഫ്, മാത്തുക്കുട്ടി ചെമ്പകശ്ശേരി, അഡ്വ. ജോൺസി നോബിൾ, ഗോപിനാഥൻ നായർ, മനോജ് വള്ളിച്ചിറ, തോമസുകുട്ടി നെച്ചിക്കാട്ട്, ബൈജു പി.ജെ., വിപിൻരാജ്, ബിനോയി കണ്ടത്തിൽ, ഷിജി ഇലവുംമൂട്ടിൽ, രാജേഷ് കരൂർ, ഷാജി ആന്റണി, മാത്യു അരീക്കൽ, കുഞ്ഞുമോൻ പാലയ്ക്കൽ, തോമസ് ആർ.വി., കിരൺ മാത്യു, രാജു പുതുമന, ബിനോയി ചൂരനോലി തുടങ്ങിയർ പങ്കെടുത്തു.