എരുമേലി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലറായിരുന്ന സി.ജി.രമേശന്റെ ദുരൂഹ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എരുമേലി യൂണിയൻ യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. യൂത്ത്മൂവ്‌മെന്റ് ചെയർമാൻ ഷിൻ ശ്യാമളൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ റെജിമോൻ പൊടിപാറ, മഹേഷ് പുരോഷത്തമൻ, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണ എരുമേലി എന്നിവർ സംസാരിച്ചു.