
കോട്ടയം : സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലീംലീഗ് നടത്തിയ സമരത്തെയും ലൗവ് ജിഹാദിനെക്കുറിച്ചും കാര്യത്തിലും യു.ഡി.എഫ് പ്രചാരണ ചുമതല വഹിക്കുന്ന ഉമ്മൻചാണ്ടി നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പാലക്കാട് കോഴിക്കോട് ജില്ലകളിൽ കോംഗ്രസ് ജിഹാദി കോൺഗ്രസായ് മാറി . ഭൂരിപക്ഷ സമുദായത്തിൽപെട്ട നേതാക്കൾക്ക് കോൺഗ്രസിൽ നിൽക്കാൻ കഴിയുന്നില്ല.
മുസ്ലീം ലീഗിന് മൂന്നു സീറ്റ് കൂടുതൽ നൽകിയത് കോൺഗ്രസിന്റെ കീഴടങ്ങലാണ് . വർഗീയ ശക്തികളുടെ കടന്ന് കയറ്റത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ ഉമ്മൻചാണ്ടി തയാറാകുന്നില്ല. ശബരിമല പ്രക്ഷോഭത്തിൽ മൗനം പാലിച്ചു ഇപ്പോൾ വിശ്വാസികളുടെ വക്താവായി നടിക്കുകയാണ്.
സി.പി.എം ആർഎസ്എസ് ചർച്ച എന്നത് കോൺഗ്രസ് പടച്ചു വിടുന്ന കഥയാണ്. നാല് വർഷം മുൻപ് കണ്ണൂരിൽ സംഘർഷം ഉണ്ടായപ്പോൾ ആണ് ശ്രീ എം ചർച്ച നടത്തിയത്. യോഗായുടെ ആവശ്യത്തിന് സർക്കാർ സ്ഥലം കൊടുത്തതും അതുമായി ബന്ധമില്ല.
. സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതി എല്ലാം നിയമ വിരുദ്ധമെന്നാണ് കിഫ്‌ബിക്ക് എതിരായ ഇ.ഡി കേസ് തെളിയിക്കുന്നത്. തട്ടിപ്പ് സംഘത്തെ മറയാക്കി ആണ് പിണറായി സർക്കാർ 5 വർഷം ഭരിച്ചത് . കിഫ്ബി അഴിമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായിയും ധനകാര്യമന്ത്രി ഐസക്കും ജനങ്ങളോട് മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.