ചങ്ങനാശേരി: പെരുന്ന താമരശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഒൻപതാമത് പ്രതിഷ്ഠാദിന മഹോത്സവം ഇന്ന്. രാവിലെ 5.30ന് ഗണപതി ഹോമം, 6ന് അഭിഷേകം തുടർന്ന് ക്ഷേത്രം തന്ത്രി നാരായണൻ നമ്പൂതിരി , ക്ഷേത്രം മേൽശാന്തി വി.വാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നവകം, ഉപദേവന്മാരുടെ കലശപൂജകൾ, മഹാവിഷ്ണുവിന് കലശം, ഉച്ചപൂജ. വൈകുന്നേരം 5.30ന് വില്ലടിച്ചാം പാട്ട്, 8ന് പുഷ്പാഭിഷേകം തുടർന്ന് ദീപാരാധന.