ചങ്ങനാശേരി: പെരുന്ന ശ്രീതിരുമല ഉമാമഹേശ്വര അമ്മൻകോവിൽ ക്ഷേത്രത്തിൽ മഹാശിവരാത്രി ഉത്സവത്തിനും അമ്മൻകൊട മഹോത്സവത്തിനും കൊടിയേറി.നാലാം ദിവസമായ ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ പതിവ് ക്ഷേത്ര പൂജകൾ. 5 മുതൽ 8 വരെ തീയതികളിൽ പതിവ് ക്ഷേത്ര ചടങ്ങുകൾ. ഒൻപതിന് രാവിലെ 5ന് പള്ളിയുണർത്തൽ, വൈകിട്ട് 6.45ന് ദീപാരാധന, 7.15 മുതൽ സേവ, 10.30 മുതൽ പള്ളിനായാട്ട്. 10ന് രാവിലെ 5.30ന് പള്ളിയുണർത്തൽ, വൈകിട്ട് 5.30ന് കൊടിയിറക്ക്, 5.45ന് ആറാട്ട് പുറപ്പാട്, 6.30 മുതൽ ആറാട്ട് വരവ്, രാത്രി 11.30ന് കാപ്പ്‌കെട്ട്. 11ന് രാവിലെ 5ന് പള്ളി യുണർത്തൽ, 8.15ന് ഹിഡുംബൻ പൂജ, ഉച്ചയ്ക്ക് ഒന്നിന് കാവടി അഭിഷേകം, 3 മുതൽ കുംഭകുടം, രാത്രി 12 മുതൽ മഹാശിവരാത്രി പൂജ, 12.30ന് ശക്തി കരകം, പുലർച്ചെ 4ന് പടുക്ക പൂജ, 4.30ന് ആഴിപൂജ, 5 മുതൽ മഞ്ഞൾ നീരാട്ട്, 7ന് ഊരുചുറ്റൽ, 9.30ന് കുടിയിരുപ്പ്. 16ന് രാവിലെ 5ന് പള്ളിയുണർത്തൽ, വൈകിട്ട് 6.30ന് ദീപാരാധന, 6.30ന് ദേവീക്ഷേത്രം തന്ത്രി റ്റി.എ സുരേഷ് ആചാരിയുടെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി പി.ആർ സുരേഷിന്റെ സഹകാർമ്മികത്വത്തിലും പൊങ്കാല അടുപ്പിൽ അഗ്നി പകരുന്നു. 7.30 മുതൽ പൊങ്കൽ പൂജ, 12 മുതൽ ഗുരുതി പൂജ.