അടിമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ അടിമാലി ബിഎസ്എൻഎൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ചെറുകിട ഇടത്തരം വർക്ക്‌ഷോപ്പുകളുടെ ലൈസൻസ് വ്യവസ്ഥ ലഘൂകരിക്കുക, സാധാരണ വർക്ക്‌ഷോപ്പുകളെ ബാധിക്കുന്ന സ്‌ക്രാപേജ് പോളിസി നടപ്പിലാക്കുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.ജില്ലാ വൈസ് പ്രസിഡന്റ് എം കെ മോഹനൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി എം .പി .പത്മനാഭൻ, ജില്ലാ കമ്മറ്റിയംഗം കെ എം സജീവ്, അടിമാലി യൂണിറ്റ് പ്രസിഡന്റ് അസ്സീസ് പാറേക്കാട്ടിൽ,സെക്രട്ടറി അനിൽ പി ആർ തുടങ്ങിയവർ സംബന്ധിച്ചു.