കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി വൻവിജയം നേടുമെന്നു എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്റർ. എൻ.സി.പി ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.വി ബേബി അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി കെ.ജെ ജോസ്‌മോൻ, വി.ജി രവീന്ദ്രൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, കാണക്കാരി അരവിന്ദാക്ഷൻ, സാബു മുരിക്കവേലി, ടോമി ചങ്ങംകരി, പി.കെ ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല, പി.ഒ രാജേന്ദ്രൻ, പി.എ താഹ, ജോസ് കുറ്റിയാനിമറ്റം, ജോർജ് മരങ്ങോലി എന്നിവർ പ്രസംഗിച്ചു.