കട്ടപ്പന: കട്ടപ്പന നഗരസഭ രണ്ടാം വാർഡിലെ നിർമലാസിറ്റി ചില്ലിംഗ് പ്ലാന്റ്‌പോങ്ങുപടി റോഡ് നാട്ടുകാർ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കി. കുടുംബശ്രീ പ്രവർത്തകർ അടക്കം 60ൽപ്പരം പേരാണ് നവീകരണത്തിനായി മുന്നിട്ടിറങ്ങിയത്. ഒരുകിലോമീറ്റർ ദൂരത്തിൽ റോഡ് വശങ്ങളിലെ കാടും വെട്ടിത്തെളിച്ചു. കൗൺസിലർ ബെന്നി കുര്യൻ, എ.ഡി.എസ്. പ്രസിഡന്റ് ഷൈനമ്മ ബാബു, സി.ഡി.എസ്. അംഗം സോണിയ അനീഷ് എന്നിവർ നേതൃത്വം നൽകി.