കട്ടപ്പന: കേരള ടാക്‌സ് പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് വാർഷികം സംസ്ഥാന കൗൺസിലർ അംഗം കെ.പി. ഹാരിഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജോസഫ്, ജില്ലാ പ്രസിഡന്റ് പി.എസ്. മുരളീധരൻ പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. റെജി, യൂണിറ്റ് സെക്രട്ടറി എ.ടി. അഭിലാഷ് യൂണിറ്റ് ട്രഷറർ എ.ടി. അഭിലാഷ്, സിജോ മാത്യു തുടങ്ങിയവർ പങ്കെടുത്തു. മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ ടി.ജെ. തോമസിനെ ആദരിച്ചു. ഭാരവാഹികളായി പി.ടി. ബാബു(പ്രസിഡന്റ്), എ.എസ്. അനീഷ്(സെക്രട്ടറി), എ.ജെ. മാത്യു(ട്രഷറർ), പി.എസ്. ജോസഫ്, ടി.ജെ. തോമസ്, എ.എസ്. അഭിലാഷ്(ജില്ലാ കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.