കങ്ങഴ: മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഏഴിന് കൊടിയേറി 14ന് ആറോട്ടോടുകൂടി സമാപിക്കും. 7ന് വൈകിട്ട് 7.45ന് കൊടിയേറ്റ്. ചടങ്ങുകൾക്ക് പറമ്പൂരില്ലത്ത് ത്രിവിക്രമൻ നമ്പൂതിരി, മേൽശാന്തി കൃഷ്ണൻ എമ്പ്രാതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ദിവസവും രാവിലെ ആറിന് പുരാണപാരായണം, എട്ടിന് ശ്രീബലി,അൻപൊലി, പറവഴിപാട്, 11ന് ഉത്സവബലി, ഒന്നിന് ഉത്സവബലി ദർശനം. 11ന് 12ന് കാവടിയാട്ടം, ഒന്നിന് കാവടി അഭിഷേകം. രാത്രി 12ന് ശിവരാത്രിപൂജ. 13ന് രാത്രി 11ന് പള്ളിവേട്ട ഏഴുന്നള്ളത്ത്. 14ന് വൈകീട്ട് 7.30ന് കൊടിയിറക്ക്, ആറാട്ട്.