കോട്ടയം: പുലിക്കുട്ടിശേരി ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികവും ശിവരാത്രി മഹോത്സവവും 10 മുതൽ 12വരെ നടക്കും. 10ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് കൊടിമര ഘോഷയാത്ര. എട്ടിന് ചതുരശുദ്ധി, ധാര, പഞ്ചഗവ്യം പഞ്ചകം. ഉച്ചയ്ക്ക് 12.30ന് കൊടിയേറ്റിന് ക്ഷേത്രം തന്ത്രി അയ്മനം രഞ്ജിത് രാജൻ, മേൽശാന്തി ഉല്ലല കണ്ണൻ, ശാന്തി കാവാലം മബിൽ എന്നിവ‌ർ മുഖ്യകാർമികത്വം വഹിക്കും. തന്ത്രി അയ്മനം രഞ്ജിത് രാജൻ ഉത്സവ സന്ദേശം നൽകും. 11ന് ശിവരാത്രി ആഘോഷം. രാവിലെ 7.30ന് മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് 5.30ന് രഥഘോഷയാത്ര. 7.30ന് അയ്മനം പഞ്ചായത്തംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ശാഖാംഗങ്ങളായ ബിജി രാജേഷ്, എസ്.രാധാകൃഷ്ണൻ എന്നിവരെ യൂണിയൻ സെക്രട്ടറി ആർ.രാജീവ് ആദരിക്കും. യൂണിയൻ കൗൺസിലർ സജീഷ് കുമാർ മണലേൽ ആശംസയർപ്പിക്കും. 12ന് പതിവ് ചടങ്ങുകൾ. രാത്രി 7.30ന് കൊടിയിറക്ക്, മംഗളപൂജ, വലിയകാണിക്ക. ചടങ്ങുകൾക്ക് പ്രസിഡന്റ് എം.ആർ.മണി, വൈസ് പ്രസിഡന്റ് വി.വി.സാബു, സെക്രട്ടറി കെ.എൻ.രാജപ്പൻ, യൂണിയൻ കമ്മിറ്റി അംഗം എം.വി.സലിമോൻ എന്നിവർ നേതൃത്വം നൽകും.