ഉല്ലല : ഏനേഴം ശ്രീനാരായണ പുരുഷ സ്വയംസഹായ സംഘത്തിന്റെ രണ്ടാമത് വാർഷികവും പൊതുയോഗവും രക്ഷാധികാരി പ്രദീപ് കാട്ടുവള്ളിയുടെ വീട്ടിൽ നടത്തി. പ്രസിഡന്റ് സന്തോഷ് മറ്റവനത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തലയാഴം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമേഷ്.പി.ദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ പ്രീജു, പ്രദീപ് കാട്ടുവള്ളി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രബീഷ് കാട്ടുവള്ളി (പ്രസിഡന്റ്), രാജു കൃഷ്ണാലയം (സെക്രട്ടറി), അനൂപ് ചെറുമല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.