കോട്ടയം : കുറിച്ചി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ഹോമിയോ റിസർച്ച് ആന്റ് മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോമ്പൗണ്ടിൽ നിർമ്മിച്ചിട്ടുള്ള മലിനജല സംസ്‌കരണ പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം. പഞ്ചായത്ത് അനുമതി പോലും വാങ്ങാതെ നിർമ്മാണം നടത്തിയ പ്ലാന്റിന്റെ നിർമ്മാണത്തിലെ സാങ്കേതിക പിഴവ് മൂലം പരിസരവാസികളുടെ കിണറുകൾ മലിനമാകുകയാണ്. ഇതിനെതിരെ അധികാരികൾക്ക് നിവേദനം നൽകാൻ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ചെയർമാനായി പഞ്ചായത്തംഗം പ്രശാന്ത് മനന്താനം, വൈസ് ചെയർമാനായി എം.എം തങ്കച്ചൻ, ജനറൽ കൺവീനർ പ്രകാശ് പുതുപ്പറമ്പ്, കൺവീനർമാരായി എൻ.ഡി ബാലകൃഷ്‌ണൻ, ടി.എ ജയകുമാർ, എം.ജെ ബാബുരാജ്, ഖജാൻജിയായി ജോൺ ചിത്തിര എന്നിവർ അടങ്ങിയ 101 അംഗ കമ്മിറ്റിയാണ്.