കുമരകം : കരിയിൽ കോളനിയിലേക്കുള്ള പാലം അപകടാവസ്ഥയിലായിട്ടും സഞ്ചാരയോഗ്യമാക്കി നടപടി സ്വീകരിക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. യു.ഡി.ഫ് സർക്കാർ അധികാരത്തിൽ വന്നാൽ വാഹന ഗതാഗത യോഗ്യമായ പാലം നിർമ്മിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് പറഞ്ഞു. വാർഡ് പ്രസിഡന്റ് സജയമോൻ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡന്റ് കുഞ്ഞച്ചൻവേലിത്തറ, ജോഫി നടുവിലപറമ്പിൽ, പി.കെ. മനോഹരൻ, ചാണ്ടി മണലേൽ, കെ.കെ.സലി, വി.എസ്.പ്രദീപ് കുമാർ, ബിജു തൈത്തറ, അഖിൽ എസ് പിള്ള, റോയി കരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.