പാലാ : ക്ഷേത്ര ഭരണം സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് വിമുക്തതമാക്കി ഭക്തജന പ്രാതിനിധ്യമുള്ള സംവിധാനത്തിലേക്ക് കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമൂഹങ്ങൾ അവരുടെ ആരാധനലായങ്ങളും മതപഠനകേന്ദ്രങ്ങളും നല്ല രീതിയിൽ നിലനിറുത്തുമ്പോൾ ഭൂരിപക്ഷ സമൂഹത്തിന്റെ ആരാധനാകേന്ദ്രങ്ങളിൽ മാത്രം സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നത് നഗ്‌നമായ മത വിവേചനമാണെന്നും അദ്ദേഹം ആരോപിച്ചു. ഇടതു-വലതു മുന്നണികളുടെ ഹിന്ദു വിരുദ്ധ നിലപാടുകൾക്കെതിരെ 14 മുതൽ 16 വരെ താലൂക്കിൽ വാഹന പ്രചരണ യാത്ര നടത്താനും തീരുമാനിച്ചു. ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് പ്രസിഡന്റ് ആർ.സി.പിള്ള അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി പി.എസ്.സജു, താലൂക്ക് ജനറൽ സെക്രട്ടറി സി.ജയചന്ദ്രൻ, മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ, ഭാരവാഹികളായ കെ. ബിജു, ഇ ഏ പ്രസാദ്, അനൂപ് കരൂർ, സന്തോഷ് കിടങ്ങൂർ, ബാബു തിടനാട് ശ്രീജിത്ത് മൂന്നിലവ്, രാധാകൃഷണ ചെട്ടിയാർ എന്നിവർ പ്രസംഗിച്ചു.