പാലാ : രണ്ടാംഘട്ട കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായും. ജില്ലയിൽ വാക്‌സിൻ വിതരണം നടത്തുന്ന സ്വകാര്യ ആശുപത്രികളിലൊന്നായ മാർ സ്ലീവാ മെഡിസിറ്റി കഴിഞ്ഞ ജനുവരിയിൽ നടത്തിയ വാക്‌സിൻ ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. 60 വയസ് കഴിഞ്ഞവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങി വിവിധ അസുഖങ്ങളുള്ള 45ന് മുകളിൽ പ്രായമുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്‌സിൻ നല്കുക. 45 മുതൽ 59 വരെ പ്രായമുള്ളവർ രോഗം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൊവിൻ പോർട്ടൽ വഴിയും ആരോഗ്യസേതു ആപ്പ് വഴിയും പൊതുജനങ്ങൾക്ക് മുൻകൂട്ടി സ്വയം രജിസ്റ്റർ ചെയ്യാം. വാക്‌സിൻ വിതരണത്തിന് ആശുപത്രി പൂർണ്ണസജ്ജമാണെന്നും വാക്‌സിനേഷനായി എത്തുന്നവർക്ക് ഏറ്റവും സുരക്ഷിതമായ അന്തരീക്ഷത്തിൽ, എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും അനുസരിച്ചുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെന്നും മാനേജിംഗ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ അറിയിച്ചു.