പാലാ : പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാത്രി എട്ടിന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി മനയത്താറ്റ് ഇല്ലം അനിൽ ദിവാകരൻ നമ്പൂതിരി, മേൽശാന്തി മുണ്ടക്കൊടി ഇല്ലം എം.വി. വിഷ്ണുനമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 7 ന് രാവിലെ 10 ന്
ഉത്സവബലി, 12.30 ന് ഉത്സവബലിദർശനം, വൈകിട്ട് 7.30 ന് കൊടിക്കീഴിൽ വിളക്ക്. 8,9,10 തീയതികളിലെ ഉത്സവദിവസങ്ങളിൽ രാവിലെ പത്തിന് ഉത്സവബലി,12.30 ന് ഉത്സവബലിദർശനം, വൈകിട്ട് 7.30 ന്
വിളക്കിനെഴുന്നള്ളിപ്പ്. 10 ന് രാത്രി 7.30 ന് വലിയവിളക്ക്. 11 ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 12.30ന് കാവടി അഭിഷേകം, അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 12 ന് ശിവരാത്രി പൂജ, നവകം,
പഞ്ചഗവ്യം,അഭിഷേകം,ഒന്നിമ്പള്ളിവേട്ട എഴുന്നള്ളിപ്പ്. 12 ന് വൈകിട്ട് 5 ന് കൊടിയിറക്ക്, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, തുടർന്ന് എതിരേൽപ്പ്.