പാലാ : ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവം 12 മുതൽ 18 വരെ തീയതികളിൽ നടക്കും. 12 ന് വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, വാസ്തുഹോമം, വാസ്തുബലി, വാസ്തുപുണ്യാഹം, 13ന് വൈകിട്ട് 5 ന് കൊടിക്കയർ സമർപ്പണം, കൊടിക്കൂറ സമർപ്പണം, 5.30 ന് തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരിയുടേയും മേൽശാന്തി വേണു നമ്പൂതിരിയുടെയും നേതൃത്വത്തിൽ കൊടിയേറ്റ്. 14ന് രാവിലെ 7.30 ന് പന്തീരടിപൂജ, 8 ന് കലശാഭിഷേകം, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 9 ന് ഉത്സവബലി, രാത്രി 7 ന് തിരുവാതിരകളി, 9 ന് കൊടിക്കീഴിൽ വിളക്ക്, 9.30 ന് കളമെഴുത്ത് പാട്ട്, 15ന് രാവിലെ 5 ന് ഗണപതിഹോമം, 7.30 ന് പന്തീരടിപൂജ, 8 ന് കലശാഭിഷേകം, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 9 ന് ഉത്സബലി, 12 ന് ഉത്സവബലി ദർശനം, രാത്രി 9 ന് വിളക്കിനെഴുന്നള്ളത്ത്, 9.30 ന് കളംപാട്ട്. 16ന് രാവിലെ 5 ന് ഗണപതിഹോമം, 7.30 ന് പന്തീരടിപൂജ, 8 ന് കലശാഭിഷേകം, 8.30 ന് ശ്രീബലിഎഴുന്നള്ളത്ത്, രാത്രി 9.30 ന് കളംപാട്ട്. 17ന് 12 ന് ഉത്സവബലിദർശനം, രാത്രി 11 ന് പള്ളിവേട്ട എഴുന്നള്ളത്ത്, വലിയകാണിക്ക. 18ന് രാവിലെ 5 ന് ഗണപതിഹോമം, 7.30 ന് പൊങ്കാല, 9 ന് പൊങ്കാല നിവേദ്യം, കലംകരിക്കൽ വഴിപാട്, 9.30 ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 4 ന് ആറാട്ട് എഴുന്നള്ളത്ത്, കടവിൽ പന്തീരടിപൂജ, 7.30 ന് ആറാട്ടിന് സ്വീകരണം, 10 ന് കൊടിയിറക്ക്, കലശപൂജ, ഉച്ചപൂജ, ശ്രീഭൂതബലി, ദീപാരാധന, അത്താഴപൂജ.
ഉത്സവം തുടങ്ങി
നെച്ചിപ്പുഴൂർ : ഇളപൊഴുത് ദേവീക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. ഇന്ന് രാവിലെ 9 മുതൽ ചരിത്രപ്രധാനമായ മുടിവിളക്ക് വഴിപാട്, ഉച്ചക്ക് 1 ന് ആറാട്ട്പുറപ്പാട്, 1.30 ന് കാളപ്പതിയിൽ തേങ്ങ ഉടയ്ക്കൽ വഴിപാട്, 2 ന് ചരിത്രപ്രസിദ്ധമായ ഉച്ചകൽപ്പന വിധികൾ, 3.30 ന് അരിയേറ് വഴിപാട്, 4.30 ന് നട അടയ്ക്കൽ.