കട്ടപ്പന: നിയമസഭ തിരഞ്ഞെടുപ്പിൽ വൺ ഇന്ത്യ വൺ പെൻഷൻ സംഘടന ഇടുക്കി നിയോജക മണ്ഡലത്തിൽ മത്സരിക്കും. കട്ടപ്പനയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് വിൻസെന്റ് ജേക്കബ്ബിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 80ൽപ്പരം സീറ്റുകളിലും സംഘടനയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 60 വയസ് പൂർത്തിയായ എല്ലാവർക്കും പ്രതിമാസം 10,000 രൂപ പെൻഷൻ, ഭിന്നശേഷിക്കാർ, അനാഥർ, വിധവകൾ എന്നിവർക്ക് ധനസഹായ പദ്ധതി, കാർഷിക ഉത്പ്പന്നങ്ങൾക്ക് വില സ്ഥിരത പദ്ധതി തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളെന്ന് ഭാരവാഹികളായ സുജി കുര്യാക്കോസ്, ജോൺ പി.എ, ടി.സി. ജോൺ, ഷാജി മലമുണ്ടയിൽ, ബേബിച്ചൻ തൈക്കൂട്ടം, സജി പൂതക്കുഴി എന്നിവർ അറിയിച്ചു.