മുണ്ടക്കയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എച്ച്.ഇ.ഇ.എ സി.ഐ.റ്റി.യു യൂണിയന്റെ നേതൃത്വത്തിൽ മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈൽ റ്റി.ആർ.ആന്റി റ്റി കമ്പനി മണിക്കൽ ഓഫിസിലേയ്ക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. റ്റി.ആർ ആന്റ് റ്റി കമ്പനിയിലെ പിരിഞ്ഞുപോയ മുഴുവൻ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി നൽകുക,ആശ്രിതരെ (താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അഞ്ച് പുതിയ താത്കാലിക തൊഴിലാളികൾക്ക് ജോലി നൽകുക,റബർ മരങ്ങൾ മുറിച്ചു മാറ്റിയ ഫീൽഡുകളിൽ അടിയന്തിരമായി റിപ്ലാന്റ് ചെയ്യുക, തൊഴിലാളികളുടെ പി.എഫ് കുടിശിക അടച്ചു തീർക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. ആർ .ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ച യോഗം കെ.റ്റി.ബിനു ഉദ്ഘാടനം ചെയ്തു. വാഴൂർ സോമൻ മുഖ്യപ്രഭാഷണം നടത്തി.എം.സി.സുരേഷ്,തങ്കൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു.