കട്ടപ്പന: ഓർത്തഡോക്‌സ് സഭ മുൻ വർക്കിംഗ് കമ്മിറ്റി അംഗവും ഇടുക്കിയുടെ ആദ്ധ്യാത്മിക മേഖലകളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ബർസ്‌ക്കീപ്പ റമ്പാന്റെ ഓർമപ്പെരുന്നാൾ ഇന്ന് നെറ്റിത്തൊഴു താബോർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ നടക്കും. ഇടുക്കി ഭദ്രാസന സെക്രട്ടറി ഫാ.കെ.ടി. ജേക്കബ് കോർ എപ്പിസ്‌കോപ്പ മുഖ്യകാർമികത്വം വഹിക്കും. രാവിലെ 7ന് പ്രഭാത നമസ്‌കാരം, 8ന് കുർബാന, 9.30ന് പ്രസംഗം, 9.45ന് ബർസ്‌ക്കീപ്പ റമ്പാൻ കബറിങ്കൽ ധൂപപ്രാർത്ഥന.