പാലാ: യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പന്റെ നിയോജകമണ്ഡലം തല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. മുൻ എം.പി വക്കച്ചൻ മറ്റത്തിൽ ഭദ്രദീപം തെളിക്കും. പാലാ ബൈപാസ് റൂട്ടിൽ സെന്റ് മേരീസ് സ്‌കൂളിന് സമീപം ളാലം പള്ളിക്ക് എതിർവശത്തുള്ള കാപ്പിൽ ബിൽഡിംസിലാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുക.