പാലാ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നാടിയായി എൽ.ഡി.എഫ് പഞ്ചായത്ത്തല നേതൃയോഗങ്ങൾ ആരംഭിച്ചു. ആദ്യഘട്ടമായി ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ജനകീയ പദയാത്ര നടത്തിയിരുന്നു. രണ്ടാംഘട്ട പ്രചാരണത്തിന് മൂന്നാടിയായിട്ടാണ് നേതൃയോഗങ്ങൾ ചേരുന്നത്. ഓരോ ഘടകകക്ഷിയും ഇതിനോടകം പ്രത്യേകം പ്രത്യേകം ബൂത്ത് യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. കടനാട്, മൂന്നിലവ്, ഭരണങ്ങാനം, മേലുകാവ്, തലനാട് പഞ്ചായത്തുകളിൽ യോഗങ്ങൾ നടത്തി. മാർച്ച് 7ന് എലിക്കുളം, മീനച്ചിൽ, രാമപുരം പഞ്ചായത്തുകളിലും മാർച്ച് 8ന് തലപ്പലം, കൊഴുവനാൽ, മുത്തോലി, കരൂർ പഞ്ചായത്തുകളിലും പാലാ നഗരസഭയിലും നേതൃയോഗങ്ങൾ നടത്തും. എൽ.ഡി.എഫ് നേതാക്കളായ ബാബു.കെ.ജോർജ്, എം.ജി.ശേഖരൻ, ആർ.രാജേന്ദ്രപ്രസാദ്, ആർ.അനൂപ്, മനോജ് മാത്യു, കെ.ഒ.ജോർജ്, പി.എസ്.ബാബു, കുര്യാക്കോസ് ജോസഫ്, പി.എസ്.സുനിൽ, സണ്ണി വടക്കേമുളഞ്ഞാൽ, ജോയി അമ്മിയാനി, പ്രൊഫ.ലോപ്പസ് മാത്യു, ബെന്നി മൈലാട്ടൂർ, ജോസ് കുറ്റിയാനിമറ്റം, പീറ്റർ പന്തലാനി, സിബി തോട്ടുപുറം എന്നിവരും പങ്കെടുത്തു.