ആർപ്പൂക്കര :എസ്.എൻ.ഡി.പി യോഗം 977 നമ്പർ ആർപ്പൂക്കര വെസ്റ്റ് മണിയാപറമ്പ് ശാഖയുടെ 75ാമത് വാർഷിക പൊതുയോഗം നാളെ നടക്കും. രാവിലെ 10ന് എസ്.എൻ.ഡി.പി സ്‌കൂൾ ഹാളിൽ ചേരുന്ന യോഗത്തിൽ യൂണിയൻ കൗൺസിലർ പി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. എല്ലാ ശാഖ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് മോഹൻ സി.ചതുരച്ചിറ, സെക്രട്ടറി സോമൻ വിശാഖം എന്നിവർ അറിയിച്ചു.