kobramankutty

തൃക്കൊടിത്താനം: റിട്ട. കെ.എസ്.ആർ.ടി.സി. ഡി.ടി.ഒയും നാടകാചാര്യനുമായ അയർക്കാട്ടുവയൽ നിരവത്തുവയൽ സി.എൻ. രാമൻകുട്ടി (88) നിര്യാതനായി. ചങ്ങനാശേരി ഗീഥാ തിയറ്റേഴ്സ്, കേരള ഡ്രമാറ്റിക് ക്ളബ്, നാഷണൽ തിയറ്റേഴ്സ്, കൊല്ലം ഗീതാഞ്ജലി തുടങ്ങി നിരവധി സമിതികളിൽ അഭിനയിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ അഖില കേരള നാടക മത്സരത്തിൽ നിരവധി തവണ നല്ല നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. നിരവധി നാടങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്.

ഭാര്യ: എം.കെ. ചെല്ലമ്മ തിരുവൻവണ്ടൂർ ചന്ദ്രത്ത് കുടുംബാംഗം. മക്കൾ: ആർ. മീന, ആർ. മുരളി (റിട്ട. റവന്യൂ വകുപ്പ്), ആർ. ജയശ്രീ (ഹെഡ് നഴ്സ് ചങ്ങനാശേരി ഗവ. ഹോസ്പിറ്റൽ). മരുമക്കൾ: കെ.ആർ. പൊന്നപ്പൻ (റിട്ട. സഹകരണ ബാങ്ക്), സുധ, കെ.കെ. രാജൻ (പ്രിൻസിപ്പൽ എസ്.ഐ. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ). സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.