കോട്ടയം: വേളൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വേളൂർ കല്ലുപുരയ്ക്കൽ ഗവ. യു.പി സ്‌കൂളിൽ സർഗോത്സവം നടന്നു. കോട്ടയം നഗരസഭാംഗം സി.ജി രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എം.ജി ശശിധരൻ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അഡ്വ.ഷിബു ജേക്കബ് ആമുഖപ്രഭാഷണം നടത്തി. എൻ.സി ഗോപകുമാർ, കെ.എം മോഹൻലാൽ, കെ.വി മോഹൻ കുമാർ, ഗീതാകുമാരിയമ്മ, ശോഭാ മോഹൻ, ആദിത്യ പ്രസാദ്, വി.എസ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.