കോട്ടയം : കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജില്ലാ ജാഥ തിരുനക്കരയിൽ സമാപിച്ചു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി റജി സഖറിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.എസ് വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റന് സ്വീകരണം നല്കി. കെ.ജെ അനിൽകുമാർ, ശ്രീരേഖ.എസ് നായർ, കെ.പ്രശാന്ത്, കെ.എം സുഭാഷ്, കെ.എസ് അമ്പിളി, വിനോദ്കുമാർ, ആർ രതീഷ്, ജസൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.