arrest

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. തോട്ടയ്കാട് പൊങ്ങന്താനം ശാന്തിനഗർ കോളനിയിൽ മുളളനളക്കൽ വീട്ടിൽ മോനുരാജ് പ്രേമിനെ (മോനു) ആണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാട് കടത്തിയത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, ദേഹോപദ്രവം, കൊലപാതകശ്രമം, പീഡനം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതടക്കം പതിനഞ്ചോളം ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ. 2019-ൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിൽ ഇയാളെ ശിക്ഷിച്ചിട്ടുണ്ട്.