ചേറ്റുകുഴി: ശൂലപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവവും മഹാശിവരാത്രിയും നാളെ മുതൽ 15 വരെ നടക്കും. ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രി , മേൽശാന്തി കെ. സലി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. നാളെ രാവിലെ 5.45ന് നിർമാല്യദർശനം, 6ന് ഗുരുപൂജ, 6.30ന് അഷ്ടദ്രവ്യ സമേതം മഹാഗണപതി ഹവനം, 7ന് ഉഷപൂജ, 9ന് ഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് കൊടിയേറ്റ്. 10ന് രാവിലെ 9ന് മഹാമൃത്യുഞ്ജയ ഹോമം. 11ന് രാത്രി 11.30ന് മഹാശിവരാത്രി പൂജ. 15ന് വൈകിട്ട് 4ന് ആറാട്ട് പുറപ്പാട്, 5ന് ആറാട്ട്.