
ചേലക്കൊമ്പ്: കിഴക്കയിൽ പരേതനായ കെ.സി. ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (അമ്മിണി-91) നിര്യാതയായി. മല്ലപ്പള്ളി പരിയാരം തെക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ് ജോൺ (യു.എസ്.എ), ഡോ. കെ.ജെ. വർഗീസ് (റിട്ട. കോട്ടയം ആയുർവേദ ഡി.എം.ഒ), കെ.ജെ. ജോൺ (റിട്ട. ഫാർമസിസ്റ്റ്, ആരോഗ്യവകുപ്പ്), ആലീസ് ജോൺ, സാംകുട്ടി കെ. ജോൺ (റിട്ട. ഫാർമസിസ്റ്റ് ആരോഗ്യവകുപ്പ്). മരുമക്കൾ: മേരിക്കുട്ടി (യു.എസ്.എ), അന്നമ്മ വർഗീസ്, സാറാമ്മ മാത്യു (റിട്ട. ഹെഡ് നഴ്സ് ആരോഗ്യവകുപ്പ്), പരേതനായ ജോൺ ജോർജ്, ജയാ സാം (സി.എം.എസ്. എൽ.പി.എസ്. മിറ്റത്തുമാവ്). സംസ്കാരം നാളെ 11ന് നീലംപാറ സെന്റ് ജോൺസ് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ.