ഏറ്റുമാനൂർ ന്മ ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ 8,9,10 തീയതികളിൽ രാവിലെ 10 മുതൽ 5 വരെ ബി എസ്എൻഎൽ മേള നടക്കും. കോവിഡ് മാനദണ്ഡം പാലിച്ചു നടക്കുന്ന മേളയിൽ എതെങ്കിലും തിരിച്ചറിയൽ രേഖയുമായി എത്തിയാൽ പുതിയ മൊബൈൽ കണക്ഷൻ ലഭിക്കും. മറ്റു കമ്പനികളുടെ കണക്ഷനുകൾ നമ്പർ മാറാതെ ആക്ടിവേഷൻ ചാർജില്ലാതെ ബിഎസ്എൻഎല്ലിലേക്ക് മാറാനും ബില്ലുകൾ അടയ്ക്കാനും മേളയിൽ സൗകര്യമുണ്ടാവും. പുതിയ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് ,ഹൈസ്പീഡ് ഫൈബർ നെറ്റ്,എഫ്ടിടിഎച്ച് കണക്ഷനുകൾ ഓഫറിൽ എടുക്കാനും സൗകര്യമുണ്ട്. പഴയ ലാൻഡ് ലൈൻ കുടിശിക ഇളവോടെ പുന:സ്ഥാപിക്കാനും അവസരമുണ്ട്.