പാലാ: തുടർഭരണം വേണമെന്ന് പറയുമ്പോൾ അതിനു ന്യായമായ ഒരു കാര്യമെങ്കിലും ജനത്തോടു പറയാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ലെന്നു കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ പറഞ്ഞു. പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി കാപ്പന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർത്ഥി മാണി.സി കാപ്പൻ എം.എൽ.എ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോയി എബ്രാഹം, റോയി എലിപ്പുലിക്കാട്ട്, പ്രൊഫ സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, തോമസ് കല്ലാടൻ, ജോസ് പാറേക്കാട്ട്, ജോസ്‌മോൻ മുണ്ടയ്ക്കൽ, അനസ് കണ്ടത്തിൽ, ഷോജി ഗോപി, അഡ്വ ജോസഫ് കണ്ടത്തിൽ, ആർ സജീവ്, മൈക്കിൾ കാവുകാട്ട്, സാജു എം ഫിലിപ്പ്, എം.പി കൃഷ്ണൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.