
വൈക്കം: ആളൊഴിഞ്ഞ പറമ്പിൽ തീ പടർന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. ഇന്നലെ ഉച്ചയ്ക്ക് 2ന് വൈക്കം വടക്കേനടയിലാണ് സംഭവം.വല്ലകം മണപ്പാടത്ത് ജോൺ എം.കെ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് തീപിടിത്തമുണ്ടായത്. വൈക്കം അഗ്‌നിരക്ഷാ നിലയത്തിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.കെ.ബൈജു, ഫയർ ഓഫീസർമാരായ സി.കെ.സജേഷ് എന്നിവരുടെ നേതൃത്വത്തിൽ തീയണച്ചതിനാൽ അപകടമൊഴിവായി.