വൈക്കം : കേരള മുൻസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ വൈക്കം യൂണിറ്റ് വാർഷിക സമ്മേളനം മുൻ സംസ്ഥാന ജന. സെക്രട്ടറി കെ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സി.ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ബി.വിജയകുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.സതീശൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഹരിദാസൻ നായർ, കൗൺസിലർമ്മാരായ എബ്രാഹം പഴയകടവൻ, ആർ.സന്തോഷ്, ജില്ല ട്രഷറർ റസ്സൽ നജീഷ്, സംസ്ഥാന കമ്മിറ്റി അംഗം ഒ.വി. മായ, സെക്രട്ടറി പി.ശ്രീജ എന്നിവർ പ്രസംഗിച്ചു.