അയ്മനം: എസ്.എൻ.ഡി.പി യോഗം 1919 നമ്പർ അയ്മനം ശാഖയിലെ പ്രാർത്ഥനാലയ സമർപ്പണം 14ന് രാവിലെ 10.45ന് കുറിച്ചി അദ്വൈതാശ്രമ മഠാധിപതി സ്വാമി ധർമ്മ ചൈതന്യ നിർവഹിക്കും. ശാഖാ പ്രസിഡന്റ് ടി.ഡി പ്രസന്നൻ അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു യോഗം ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് പ്രാർത്ഥനാലയ സമർപ്പണം നടത്തും. യൂണിയൻ കൗൺസിലർ സതീഷ്‌കുമാർ മണലേൽ മുഖ്യസന്ദേശം നൽകും. അയ്മനം പഞ്ചായത്തംഗം സബിതാ പ്രേംജി രണ്ടാംഘട്ട ഫണ്ട് സ്വീകരിക്കും. അയ്മനം പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ ആലിച്ചൻ എൻഡോവ്‌മെന്റ് സ്വീകരിക്കും.