കോട്ടയം: മാർച്ച് 17ന് ആരംഭിക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കരുതെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എയിഡഡ് പ്രൈമറി അദ്ധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. നിർദ്ധന കുടുംബങ്ങൾക്ക് ഭൂമി സംഭാവന ചെയ്ത ബിനു ജോയി, മിനി കുര്യൻ ദമ്പതികളെ യോഗത്തിൽ ആദരിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ടി.എസ് സലിം, മുൻ സംസ്ഥാന സെക്രട്ടറി സാബു മാത്യു, ജോൺസൺ സി.ജോസഫ്, സ്റ്റാൻലി ജോർജ്, പി.വി ഷാജിമോൻ, ജേക്കബ് ചെറിയാൻ, സ്റ്റീഫൻ ജോർജ്, പി.പ്രദീപ്, എബ്രഹാം ഫിലിപ്പ്, എം.സി സ്‌കറിയ, വർഗീസ് ആന്റണി, ആർ.രാജേഷ്, എബിസൺ കെ.എബ്രഹാം എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന വനിതാസമ്മേളനം ലേഖ ആർ.പിള്ള ഉദ്ഘാടനം ചെയ്തു. ഷീബ സി.ഒ, സുജാത വി.ബി, ബിനു സോമൻ, റോസി വർഗീസ്, സോഫിയമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.സി ജോൺസൺ (പ്രസിഡന്റ്), പ്രദീപ്കുമാർ വി (സെക്രട്ടറി), ബിനു സോമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.