
മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്തിനെ നയിക്കാൻ വളയിട്ട കൈകൾ ഭദ്രം. പ്രസിഡന്റും, സെക്രട്ടറിയുമടക്കം ഭൂരിഭാഗം ജീവനക്കാരും വനിതകളാണ്. പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസിന്റെ നേതൃത്വത്തിലുള്ള ഈ പെൺപട സർവമേഖലയിലും സജീവമാണ്. പഞ്ചായത്ത് സെക്രട്ടറി ഗിരിജ കുമാരി അയ്യപ്പൻ, സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോലി, ഹോമിയോ ഡോക്ടർ ആർ.വിദ്യ, ആയുർവേദ ഡോക്ടർ ബെൻഷ പി ബഷീർ, വെറ്റിനറി സർജൻ ഡോ.റോസ്മി മാത്യു, കൃഷി ഓഫീസർ റിയാ ആന്റണി.
പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ജോബോയി, എൻജിനിയറിംഗ് വിഭാഗത്തിൽ ഓവർസീയറുമാരായി സിനിമോൾ, രേഷ്മ, എൻ.ആർ.ഇ.ജി വിഭാഗത്തിൽ നിഷ, ലിജി എന്നിവർ. താഹിറ, ഷീബാ, ഷീജ, ജയറാണി,ലിന്റ,ആലീസ്, സാറാമ്മ, മിനി, ഓമന, ബോബിന എന്നിവരാണ് മറ്റു വനിത ജീവനക്കാർ. ബിന്ദു, സിന്ധു, സജിനി എന്നിവർ പ്രേരക്മാരായും പ്രവർത്തിക്കുന്നു. ഐ.സി.ഡി.എസ് ഓഫീസർ അജിത, രണ്ട് സൂപ്പർവൈസർ മാർ പി.കെ.ഗീതയും, ബിന്ദുവുമാണ്. 21 അംഗ ഭരണസമിതിയിൽ 12 പേരും വനിതകളാണ്. നാല് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തിൽ രണ്ടും വനിതകൾ തന്നെ. ബിൻസി മാനുവേലും, പ്രസന്നയും. കെ.ടിറേച്ചൽ, സൂസമ്മ മാത്യു, ഷീബാദിഫായിൻ, ഷീല ഡോമിനിക്, ഷിജി ഷാജി, സുലോചന,സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, ലിസി ജിജി,എന്നിവരാണ് മറ്റ് വനിത പഞ്ചായത്തംഗങ്ങൾ.
വനിതാപ്രാധാന്യമാണ് പഞ്ചായത്തിന്റെ വികസനത്തിന് അടിത്തറ. വളയിട്ട കൈകൾ അധികാരത്തിൽ വന്നാലേ സ്ത്രീകൾക്ക് മോചനം ലഭിക്കും
രേഖ ദാസ്, പഞ്ചായത്ത് പ്രസിഡന്റ്