കൂരോപ്പട: എസ്.എൻ.ഡി.പി യോഗം കൂരോപ്പട ശാഖയിൽ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ വനിതാസംഗമവും വാർഷികവും നടത്തി. യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശ്, കൗൺസിലർ ജയാ പ്രദീപ്, വനിതാസംഘം പ്രസിഡന്റ് നിഷ പ്രസാദ്, സെക്രട്ടറി ബീന ദിനേശൻ, ശാഖാ പ്രസിഡന്റ് അജിമോൻ എം.കെ, സെക്രട്ടറി എസ്.രാജീവ്, മനഃശാസ്ത്രജ്ഞ നീതുമോൾ എൻ.കെ എന്നിവർ പ്രസംഗിച്ചു.