മുണ്ടക്കയം. കൊട്ടാരക്കര, ദിണ്ടികൽ ദേശീയപാതയിൽ ചോറ്റിക്കും, ചിറ്റടിക്കുമിടയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും, പരുന്തുംപാറയ്ക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ റോഡിന് സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്‌സും, മുണ്ടക്കയത്തു നിന്നും പൊലീസും എത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.