കോട്ടയം: മുണ്ടക്കയം വള്ളിയങ്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാഞ്ചാലിമേട്ടിൽ ടൂറിസത്തിന്റെ മറവിൽ നടന്നുവരുന്ന അനധികൃത കൈയേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. പാഞ്ചാലിമേട്ടിലെ ഭുവനേശ്വരി ക്ഷേത്രത്തിന്റെ ആറാട്ടുകുളമായ പാഞ്ചാലിക്കുളം മണ്ണിട്ടു നികത്തുകയാണ്. വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന് ഹിന്ദു ഐക്യവേദി പ്രതിനിധിസംഘം നിവേദനം നൽകി. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂർ, ഇടുക്കി ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സി.ഡി മുരളീധരൻ, കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, താലൂക്ക് സെക്രട്ടറി അരുൺ വള്ളിയങ്കാവ് എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.