പൊൻകുന്നം:എസ്.എൻ.ഡി.പി.യോഗം 1044ാം നമ്പർ പൊൻകുന്നം ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 10നും 11നും നടക്കും.10ന് രാവിലെ 7ന് വിശേഷാൽപൂജകൾ,വൈകിട്ട് 6.30ന് കൊടിയേറ്റ് ശാഖാ പ്രസിഡന്റ് ടി.എസ്.പ്രദീപ് തകടിയേൽ നിർവഹിക്കും.വിളക്കുമാടം സുനിൽശാന്തി,ക്ഷേത്രം മേൽശാന്തി രവീന്ദ്രൻ മുണ്ടക്കലിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.7ന് ദീപീരാധന,ദീപക്കാഴ്ച.11ന് രാവിലെ 8ന് ഗുരുദേവകൃതികളുടെ പാരായണം,8.30ന് മഹാമൃത്യുഞ്ജയഹോമം,10ന് പഞ്ചവിംശതികലശപൂജ,11.30ന് വിശേഷാൽ പൂജകൾ വഴിപാടുകൾ,പ്രസാദവിതരണം.വൈകിട്ട് 6.40ന് ദീപാരാധന, ദീപക്കാഴ്ച, ശിവരാത്രിവിളക്ക് 8ന് ഗുരുദേവകീർത്തനാലാപനം.12ന് ശിവരാത്രിപൂജ.
പനമറ്റം: ഭഗവതിക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 11ന് നടക്കും. 8.30ന് നക്ഷത്രനാമകലശം, 6.30ന് ഭജന, രാത്രി 9.45ന് ചിറക്കടവ് പാർവതി വിനോദിന്റെ ഓട്ടൻതുള്ളൽ: കല്യാണസൗഗന്ധികം, 12ന് ശിവരാത്രിപൂജ.
ആനിക്കാട്:എസ്.എൻ.ഡി.പി.യോഗം 449ാം നമ്പർ ആനിക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ മൂഴയിൽ ശങ്കരനാരായണക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 11ന് നടക്കും. ശാഖാ അഡ്മിനിസ്‌ട്രേറ്റർ കെ.എൻ.വിജയകുമാർ, ക്ഷേത്രം മാനേജർ ഇ.ശ്രീധരൻ, അസി.മാനേജർ എം.ബി.വിനോദ് എന്നിവർ നേതൃത്വം നൽകും. ക്ഷേത്രം മേൽശാന്തി മീനടം രഞ്ജിത്ത് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 7.30ന് പുരാണപാരായണം,8ന് മൃത്യുഞ്ജയഹോമം.വൈകിട്ട് 6ന് ഇളനീർ തീർത്ഥാടനം,6.30ന് ദീപാരാധന,തുടർന്ന് ഭഗവത്സേവ,7ന് ഭജന,9ന് ഇളനീർ അഭിഷേകം,12ന് ശിവരാത്രിപൂജ.