കട്ടപ്പന: റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ 50,000 രൂപ ഉടമയ്ക്ക് തിരികെ നൽകി ബാങ്ക് അസിസ്റ്റന്റ് മാനേജർ. കട്ടപ്പന ഇടുക്കിക്കവല ബൈപാസ് റോഡിൽ നിന്നാണ് കഴിഞ്ഞദിവസം യൂണിയൻ ബാങ്ക് കട്ടപ്പന ശാഖ അസിസ്റ്റന്റ് മാനേജർ രഞ്ജിത്കുമാറിന് പണമടങ്ങിയ പൊതി ലഭിച്ചത്. ഉടൻതന്നെ കട്ടപ്പന സ്റ്റേഷനിൽ ഏൽപ്പിച്ച് മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നൽകി. ഇത് ശ്രദ്ധയിൽപെട്ട പണത്തിന്റെ ഉടമ കോട്ടയം സ്വദേശി സാബു ജോസഫ് കട്ടപ്പന സ്റ്റേഷനിലെത്തി. തുടർന്ന് ഇൻസ്‌പെക്ടർ വി. ജയന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ പണം കൈമാറുകയായിരുന്നു.