അടിമാലി. താലൂക്ക് ആശുപത്രി കെട്ടിടത്തിലെ തേനീച്ചക്കൂട് കിടപ്പ് രോഗികളുൾപ്പടെയുള്ളവരെ ഭയത്തിലാക്കുന്നു. ഡയാലിസിസ് യൂണിറ്റിനു വേണ്ടി തയാറാക്കിയിരിക്കുന്ന അഞ്ചാം നിലയുടെ പാരപ്പറ്റിൽ ആണ് തേനിച്ച കൂടു കൂട്ടിയിരിക്കുന്നത്. അടിമാലി കുമളി- ദേശീയ പതായോടു ചേർന്നുള്ള ഭാഗത്താണ് ഉള്ളിൽ നിന്ന് നോക്കിയാൽ പെട്ടെന്ന് കാണാൻ കഴിയിത്ത വിധം തേനീച്ച കൂട്. ആശുപത്രി അധികൃതർ അടിയന്തരമായി ഇടപെടണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.