കട്ടപ്പന: വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയ്ക്ക് ഇടുക്കി നിയോജക മണ്ഡലത്തിൽ രണ്ട് സ്ഥാനാർത്ഥികൾ. വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിജേഷ് തോമസ്, വൺ ഇന്ത്യ വൺ പെൻഷൻ ജില്ലാ പ്രസിഡന്റ് വിൻസെന്റ് ജേക്കബ് എന്നിവരാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞദിവസം കട്ടപ്പനയിൽ നടന്ന ജില്ലാ കമ്മിറ്റിയിലാണ് വിൻസെന്റ് ജേക്കബിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തുടർന്ന് ഇന്നലെ കട്ടപ്പനയിൽ നടന്ന യോഗത്തിൽ ബിജേഷ് തോമസിന്റെയും സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നു. മാതൃസംഘടനയായ വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റിൽ നിന്ന് മാറിയവരാണ് വിൻസെന്റ് ജേക്കബിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതെന്നാണ് മൂവ്‌മെന്റ് ഭാരവാഹികൾ നൽകുന്ന വിശദീകരണം. അതേസമയം വിൻസെന്റ് ജേക്കബിന്റെ പോസ്റ്റർ പ്രചരണം കട്ടപ്പനയിലടക്കം ആരംഭിച്ചുകഴിഞ്ഞു.