കട്ടപ്പന: എൻ.എസ്.എസ്. കട്ടപ്പന യോഗ മന്ദിരം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.വി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി പി.ടി. അജയൻ നായർ ഓഡിറ്റോറിയവും വനിത സമാജം യൂണിയൻ പ്രസിഡന്റ് സുമ രവീന്ദ്രൻ ഓഫീസും ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എ.കെ. സുനിൽകുമാർ സ്ഥാപക അംഗങ്ങളെ ആദരിച്ചു. വനിത സമാജം യൂണിയൻ സെക്രട്ടറി ഉഷ ബാലൻ, നഗരസഭ കൗൺസിലർ ജോയി ആനിത്തോട്ടം, മനോജ് മാധവനിവാസ്, എം.കെ ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.