കട്ടപ്പന: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിലുള്ള കവിതാസമാഹാരമായ പച്ചക്കൊളുന്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് പ്രകാശനം ചെയ്തു. ഡോ. ഗോപാലകൃഷ്ണൻ പുരസ്‌കാരം സംഗീത സംവിധായകൻ തങ്കച്ചൻ പാലായ്ക്ക് പുരോഗമന കലാസാഹിത്യ ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രൻ കൈമാറി. ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റണി മുനിയറ, മോബിൻ മോഹൻ, ജോസ് വെട്ടിക്കുഴ, ബാബു പൗലോസ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ 111 കവികൾ എഴുതിയ 111 കവിതകളാണ് സമാഹാരത്തിലുള്ളത്.