പൈക: പാലാ മണ്ഡലം വൻ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് നിലനിർത്തുമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലാലിച്ചൻ ജോർജ് പറഞ്ഞു.
എൽ.ഡി.എഫ് മീനച്ചിൽ പഞ്ചായത്ത് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ്.കെ മാണി മുഖ്യപ്രഭാഷണം നടത്തി.
പി.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോസ് ടോം ,ഫിലിപ്പ് കുഴികുളം, ആർ.ടി മധുസൂധനൻ, സിബി തോട്ടുപുറം, ഇ.സി.ബിജു, ജോയി കുഴിപ്പാല, ബിജു തോമസ്, അനിൽ മത്തായി, ജോസ് ചെമ്പകശേരി, ഷേർളി ബേബി, പെണ്ണമ്മ ജോസഫ്, സേവ്യർ പുല്ലന്താനി,സോജൻ തൊടുക, വിഷ്ണു, പ്രൊഫ.കെ.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.