covid

കോട്ടയം : ജില്ലയിൽ 142 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി 3102 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 76 പുരുഷൻമാരും 51 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 238 പേർ രോഗമുക്തരായി. 2537 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 80716 പേർ കൊവിഡ് ബാധിതരായി. 77999 പേർ രോഗമുക്തി നേടി. 12223 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.