പാലാ: പാലാ മരിയസദനം സൈക്കോ സോഷ്യൽ റീഹാബിലറ്റേഷൻ സെന്ററിന്റെ സംരക്ഷണത്തിൽ കഴിഞ്ഞുവന്നിരുന്ന പതിനാലോളം വരുന്ന അന്യസംസ്ഥാന അന്തേവാസികൾ തങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു. ഇവരെ രാജസ്ഥാനിലെ ഭാരത്പുരിൽ പ്രവർത്തിച്ചുവരുന്ന അപ്ന ഖർ ആശ്രമത്തിലേക്കും അവിടെ നിന്ന് ബന്ധുക്കളുള്ളവരെ വീടുകളിലേക്കും എത്തിക്കുന്നതിന് നടപടി പൂർത്തിയായതായി മരിയസദൻ ഡയറക്ടർ സന്തോഷ് ജോസഫ് പറഞ്ഞു. മരിയസദനത്തിലെത്തിയ തമിഴ്‌നാട് വില്ലുപുരം ജില്ലയിലെ അൻപു ജ്യോതി അശ്രമം അധികൃതർക്ക് അന്തേവാസികളെ കൈമാറി.

ബീഹാർ , ആസാം, അന്ത്രാപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവടങ്ങളിൽ നിന്നുമായി കഴിഞ്ഞ ആറുവർഷത്തിനിടയിൽ നിരവധി ഇതരസംസ്ഥാനക്കാരായ അന്തേവാസികൾ മരിയസദനത്തിൽ എത്തിയിരുന്നു. പാലാ പൊലീസന്റേയും കോട്ടയം സാമൂഹ്യ നീതി വകുപ്പ് അധികൃതരുടെയും അനുമതി ലഭ്യമായതോടെയാണ് സ്വന്തം നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങിയത്.